ചിരിയുടെ അറ്റം തേടി
അവൾ നടന്നു ....
ഇമകൾക്കിടയിൽ പെട്ട്
ചതഞ്ഞരഞ്ഞ സ്വപ്നങ്ങൾ
കണ്ണുനീരിൽ മുങ്ങി
മാഞ്ഞു പോയപ്പോൾ
ചുണ്ടിൻറെ ഒരറ്റം മുതൽ
മറ്റേ അറ്റം വരെ
ചിരി വരയ്ക്കാൻ
അവൾക്കു പ്രയാസം ഉണ്ടായിരുന്നു
നാവിന്റെ നിറ വ്യത്യാസം
അക്ഷരങ്ങളെ
സ്ഥാനം തെറ്റിച്ചു ....!!!
മൂക്കിനു താഴെ
മൂക്കിനു താഴെ
മൃദുല രോമങ്ങളുടെ പതർച്ച
വെളിച്ചത്തിൽ
ഇരുട്ടു കടത്തിവിട്ട പോലെ
പരുങ്ങി ...
എങ്കിലും നിലനിൽപ്പിനു വേണ്ടി
അവൾ നിവർന്നു ....
ചിരിയുടെ അറ്റം തേടി
നടന്നു ..................
ആ അറ്റത്തൊരു ചിരി ബാക്കിയുണ്ടാവട്ടെ ...ആശംസകള്‍
ReplyDelete